കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...) ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2) ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...) മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2) കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...)
മറവികള്‍മറതീര്‍ത്തനാളുകള്‍മറയുന്നു
ReplyDeleteമരണംമുതുക്കിക്കുനറുവസന്തം
എട്ടുപത്തെണ്ണംപിറന്നൊരീവയറിന്‍റെ
പട്ടിണിയിന്നിതാവിട്ടൊഴിഞ്ഞു
കരിമുകില്‍നിറമുള്ളകാലത്തില്‍മക്കളേ
കരകേറ്റുവാന്‍നോക്കിനിന്നൊരമ്മ
ഒഴുകുന്നസ്നേഹത്തിനൊടുവിലത്തുറവയും
അഴുകാതെനെഞ്ചില്‍പകര്‍ന്നൊഴിഞ്ഞോള്‍
അറിവിന്‍റെജാലകംഅടയാതിരിക്കുവാന്‍
അരികത്തുകണ്ണുംതുറന്നിരുന്നോള്‍
അറിയേണ്ടകാര്യങ്ങളരിയേണ്ടരീതിയില്‍
അരികത്തുനിന്നുചൊല്ലിക്കൊടുത്തോള്‍
അരികത്തുനില്‍ക്കുവാനാശയുണ്ടെങ്കിലും
അകലേക്കുമക്കള്‍പിഴുതെറിഞ്ഞോള്‍
അറിവിന്‍റെഅക്ഷരംമാറ്റിപ്പഠിച്ചവര്‍
നേരും,നെറിയും,മറന്നുപോയോര്‍
കനിവുള്ളവാക്കുകള്‍കിനിയുന്നനാവുകള്‍
കനവില്‍നിനയ്കാതെവന്നുചേരും
കൊതിയോടെനോക്കിനിന്നീടുന്നനേരത്ത്
ചതിയില്‍മരഞ്ഞങ്ങ്മാഞ്ഞുപോകും
രാവിന്‍റെമറവിലെപേടിസ്വപ്നങ്ങളില്‍
നെഞ്ചോടുചേര്‍ത്തന്നവളുറക്കി
ചൂരുനുണഞ്ഞവരാരുമേവന്നില്ല
ചൂടുമറയുന്നകാലംവരെ
മധുരസ്വപ്‌നങ്ങള്‍മനംമയക്കീടുന്നു
മറവികള്‍മടിയില്‍മലര്‍വിരിച്ചൂ
മുലയൂട്ടിയന്നുവളര്‍ത്തിയദേഹത്തെ
മറവുചെയ്യാനുംമറന്നുപോയി
അരികത്തുനില്‍ക്കുമ്പോളറിയാതെയാശകള്‍
അവരില്‍തഴച്ചുവളര്‍ന്നിരുന്നു
ആശകള്‍സത്യമായ്‌തീര്‍ന്നൊരുനേരത്ത്
പാശങ്ങള്‍നാശത്തിലെത്തിച്ചവര്‍
ഇടിമുഴക്കങ്ങളില്‍പേടിയോടമ്മതന്‍
മടിയിലുംമാറിലുംമറതേടിയോര്‍
ഒടുവിലീയവസാനനിമിഷത്തിലും,അവര്‍
മടിയാലെമാറിമറഞ്ഞുനിന്നു
നെറുകയില്‍കൈവെച്ച്ഹൃദയംനിറഞ്ഞവള്‍
നറുമൊഴികളാലെയനുഗ്രഹിച്ചു
പകരംനെറുന്തലതല്ലിപ്പൊളിച്ചുനീ
പകവീട്ടുവാനായോരുങ്ങിനിന്നു
നിറയുന്നസ്നേഹത്തിന്‍,അവസാനനിമിഷത്തെ
നെറികെട്ടനിങ്ങള്‍വെറുത്തിടല്ലേ
വെറിപൂണ്ടുനിങ്ങളീച്ചെയ്യുന്നചെയ്തികള്‍
വിറയാലെനാളെതിരിച്ചുകിട്ടും
നിറമില്ലമണമില്ലനിനവില്‍നിരാശകള്‍
നിറയുന്നു,ഭൂതകാലത്തിനാലെ
അഴലുകള്‍കാട്ടാതെഅഴകുകള്‍സ്നേഹിച്ച
മിഴികളില്‍നിഴലുകള്‍ബാക്കിയായി
വിടപരഞീടുന്നനേരത്തുനെറുകയില്‍
ചുടുമുത്തമെങ്കിലുമവള്‍കൊതിച്ചു
വിടവുകള്‍നീങ്ങാത്തമനസ്സുകള്‍നിങ്ങളോ?
കടമകള്‍പാടേമറന്നിരുന്നു
നീയിന്നു,നിന്നില്‍തലയുയര്‍ത്തീടുന്ന
നീചമോഹത്തിന്‍റെതായ്‌വേരുകള്‍
കടമകള്‍കടമായ്‌മനസ്സില്‍പതിപ്പിച്ച
ജഡമായചിന്തതന്‍കയ്യാളുകള്‍
ഒടുവിലവരെന്‍റെയരികില്‍വരുമവള്‍
കൊതിയോടെയാശിച്ചുനിന്നിരുന്നു
ഒടുവിലേനാള്‍വരെയുടയാതെയാശകള്‍
ഉടലോടെചേര്‍ത്തുപിടിച്ചുനിന്നു
നീറ്റല്‍നിറഞ്ഞൊരാകുത്തുള്ളവാക്കുകള്‍
പെറ്റവയറിന്നുപോറ്റുകൂലി
നോവിന്‍റെനെറുകയില്‍വാവിട്ടുകരയുന്നു
നാവുകള്‍പോലുംനിലച്ചിരുന്നു
ചിരിയോടെവഴിവക്കിലെറിയുന്നമക്കളേ?
യരികത്തുനില്‍ക്കുവാനനുവദിക്കൂ
ഏകാന്തജീവിതംഎരിയുന്നതരിയുനീ
അതിരുകള്‍പൊട്ടിച്ചെരിയട്ടെഞാന്‍
ഏകയായ്‌നീങ്ങുവാന്‍ത്രാണിയില്ലാത്തവള്‍
അകലേയ്ക് അകലേയ്ക് നീക്കിടല്ലേ
അറിവിന്‍റെപുസ്തകംഅകലുന്നനിങ്ങളില്‍
അലനിന്നജീവിതംഅകലെയല്ല
കറതീര്‍ന്നമാനസംകളയാതെനോക്കുനീ
കരയടുക്കട്ടെകറുത്തകാലം
തിരിതാഴ്ന്നിടുംവരെതോരാതെനോക്കുവാന്‍
തളരാത്തമാനസംതളിരിടട്ടെ
നരകളെത്തീടുന്നനരകമാംജീവിതം
കരയാതെനോക്കാന്‍കഴിഞ്ഞിടട്ടെ
അഴകുള്ളനാളുകള്‍വഴികളില്‍വിരിയട്ടെ
അഴലുകള്‍കാറ്റില്‍പറന്നിടട്ടെ.